Today: 19 Jun 2025 GMT   Tell Your Friend
Advertisements
എയര്‍ കേരള ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച, ആദ്യ വിമാനം ജൂണില്‍
Photo #1 - India - Otta Nottathil - air_kerala_office_inauguration
കൊച്ചി: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി കേരളം ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനി 'എയര്‍ കേരള'. കേരളത്തില്‍ നിന്ന് ആദ്യ വിമാന സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്ന എയര്‍ കേരളയുടെ കോര്‍പ്പറേറ്റ് ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച നടത്തും.

ആലുവയില്‍ നിര്‍മാണം പൂര്‍ത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍പ്പറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം വൈകിട്ട് 5.30ന് വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രൊ സ്റേറഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഒരേസമയം ഇരുനൂറില്‍പ്പരം വ്യോമയാന വിദഗ്ദര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഓഫിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സ്ഥാപനത്തില്‍ 750ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എയര്‍ കേരള മാനെജ്മെന്‍റ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്ന എയര്‍ കേരള വൈകാതെ അന്താരാഷ്ട്ര സര്‍വീസിനും തുടക്കമിടും. എയര്‍ കേരളയുടെ ആദ്യവിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. അള്‍ട്രാ ലോ കോസ്ററ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങള്‍ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട അറിയിച്ചു.

ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രൊ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയര്‍ കേരള സര്‍വീസുകള്‍ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ളാസ് സീറ്റുകളായിരിക്കും.
- dated 14 Apr 2025


Comments:
Keywords: India - Otta Nottathil - air_kerala_office_inauguration India - Otta Nottathil - air_kerala_office_inauguration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_mountaneer_us_trapped
മലയാളി പര്‍വതാരോഹകന്‍ യുഎസ് പര്‍വതത്തില്‍ കുടുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_indians_evacuation
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
axiom_4_shukla_space
ആക്സിയം 4 തകാറുകള്‍ പരിഹരിച്ചു; ശുഭാംശു ശുക്ള ജൂണ്‍ 19നു ബഹിരാകാശത്തേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
prasannan_anicad_cartoonist_yesudasan_award_2025
പ്രസന്നന്‍ ആനിക്കാടിന് കാര്‍ട്ടൂണിസ്ററ് യേശുദാസന്‍ പുരസ്ക്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
indian_embassy_cautions_citizens
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി Recent or Hot News
തുടര്‍ന്നു വായിക്കുക
black_box_DDR_found_crashed_air_india_june_12_2025
തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെുത്തു ; വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു
തുടര്‍ന്നു വായിക്കുക
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും
അഹമ്മദാബാദില്‍
ബോയിങ് ഡ്രീംലൈനറിന് സംഭവിച്ചതെന്ത തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us